World Malayalee Fedederation

വേൾഡ് മലയാളി ഫെഡറേഷന് ഇത് അഭിമാന നിമിഷം

വേൾഡ് മലയാളി ഫെഡറേഷന് ഇത് അഭിമാന നിമിഷം! മാതൃഭാഷ പഠനത്തിന് പുതിയ ദിശാബോധം നൽകിയ മലയാളം മിഷൻ ഏർപ്പെടുത്തിയ ഭാഷാമയൂരം പുരസ്‌കാരം WMF  ബോർഡ് ഓഫ് ഡയറക്ടർസ് അംഗം ശ്രീ ഹരീഷ് നായർ  ഏറ്റുവാങ്ങി .  തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ  മുഖ്യമന്ത്രി  ശ്രീ പിണറായി വിജയനാണ് പുരസ്‌കാരം സമ്മാനിച്ചത്. പ്രവാസി ജീവിതത്തിൽ നാട്ടിലെ അന്യഭാഷയിൽ നിന്നും  വീട്ടിലെ മാതൃഭാഷയിലേക്കുള്ള അകലം കുറച്ച മിഷൻ പ്രവർത്തനങ്ങൾ ശ്രീ ഹരീഷ് നായരെ പുരസ്‌കാരത്തിന് അർഹനാക്കി. ആഫ്രിക്കയിൽ നിരവധിയിടങ്ങളിൽ മലയാള ഭാഷാപഠനകേന്ദ്രങ്ങള്‍ തുടങ്ങാനും മലയാള ഭാഷയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കാനും ഹരീഷ് നായർ നൽകിയ സംഭാവനകൾ പ്രശംസ അർഹിക്കുന്നു.  കൂടാതെ പുരസ്കാരത്തുകയായ 25 ,000 രൂപ വേൾഡ് മലയാളി ഫെഡറേഷന്റെ ചാരിറ്റി ഫണ്ടിലേക്ക് കൈമാറിയതിനുള്ള നന്ദിയും അറിയിക്കുന്നു.

Scroll to Top